Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. നിലവിൽ യുഡിഎഫ് 91 സീറ്റിലും എൽഡിഎഫ് 45 സീറ്റിലും എൻഡിഎ നാലു സീറ്റിലും മുന്നേറുകയാണ്.
അതേസമയം പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പിന്നിലാണ്. ധർമ്മടത്ത് പിണറായി വിജയൻ 2500 വോട്ടിനും സതീശൻ പറവൂരിൽ 4638 വോട്ടിനും പിന്നിലാണ്. റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ. കേളു, ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവർ പിന്നിലാണ്.
Kerala
കൊല്ലം: വോട്ടെണ്ണല്‍ ദിനത്തില്‍ കാസർഗോഡ്, കൊല്ലം ജില്ലകളിൽ പടക്കകടകൾക്ക് നിയന്ത്രണം. തിങ്കളാഴ്ച പടക്കങ്ങൾ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ലെന്ന് കളക്ടര്‍മാർ അറിയിച്ചു. മുൻകരുതൽ നിർദേശം കണക്കിലെടുത്താണ് ജില്ലകളിലെ പടക്കകടകൾ അടച്ചിടുന്നത്.
വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ല. എന്നാൽ ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. കണ്ണൂർ,കോഴിക്കോട് ജില്ലകളിലും പടക്കകടകൾക്ക് നിയന്ത്രണമേർപ്പെടുത്തി കളക്ടർ നേരത്തെ ഉത്തരവിറക്കിയിരുന്നു.
കോഴിക്കോട് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പാക്കുന്നതിനും അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
Kerala
കൊച്ചി: കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്തെ 25,000-ത്തോളം വരുന്ന എയ്ഡഡ് അധ്യാപകര്‍ നേരിടുന്ന നിയമന നിഷേധവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തിന്റെ അവഗണനയും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിച്ചതായി കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
ഈ വിഷയത്തില്‍ അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് അതിരൂക്ഷമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്സിന് ഏക്കാട്ടൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗം മുന്നറിയിപ്പ് നല്കി.
Kerala
മലപ്പുറം: നിലന്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 2,32,057 വോട്ടർമാരിൽ 1,74,667 പേർ പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. 1,13,299 പുരുഷ വോട്ടർമാരിൽ 81,007 ഉം 1,18,750 സ്ത്രീകളിൽ 93,658 ഉം എട്ട് ട്രാൻസ്ജെൻഡേഴ്സിൽ രണ്ടു പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ടെണ്ണൽ 23ന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വ്യാഴാഴ്ച വോട്ടെടുപ്പ് പൂർത്തിയായ ശേഷം 263 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ ചുങ്കത്തറയിൽ എത്തിച്ച് രാഷ്ട്രീയ പ്രതിനിധികൾ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ മാർത്തോമ സ്കൂളിലെ സ്ട്രോംഗ് റൂമിൽ പൂട്ടി സീൽ ചെയ്തു. കേന്ദ്രസേന, സംസ്ഥാന സായുധ സേന, സംസ്ഥാന പോലീസ് എന്നിവയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റൽ ബാലറ്റ്, സർവീസ് വോട്ട് എന്നിവ എണ്ണുന്നതിന് അഞ്ച് ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. 29 വീതം കൗണ്ടിംഗ് സൂപ്രവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, കൗണ്ടിംഗ് സ്റ്റാഫ് എന്നിവരെയും ഏഴ് എആർഒമാരെയും കൗണ്ടിംഗിനായി നിയോഗിച്ചിട്ടുള്ളത്. വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടറുടെ നേതൃത്വത്തിൽ ആകെ 123 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്.